വിദേശത്ത് നിലവിൽ ജോലി ചെയ്യുന്നവർക്ക് പുറമേ തിരിച്ചെത്തിയവർക്കും ആശ്വാസ പദ്ധതികളുമായി നോർക്ക റൂട്ട്സ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങാവുന്നപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. നാട്ടിൽതന്നെ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഇത് പ്രവാസികള്‍ക്ക് ഉപകാരമാകും. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സക്കും പെൺമക്കളുടെ വിവാഹത്തിനുമൊക്കെ സഹായവുമായി നോർക്കയുടെ പദ്ധതികളുണ്ട്. തിരികെയെത്തിയ പ്രവാസി കേരളീയര്‍ക്കുവേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസനിധിയാണ് സാന്ത്വന. ഈ പദ്ധതി പ്രകാരം മരണാനന്തര സഹായമായി പരമാവധി ഒരു ലക്ഷം രൂപയും അർബുദം, ഹൃദയ ശസ്ത്രക്രിയ, ഗുരുതര വൃക്കരോഗം, പക്ഷാഘാതം, അപകടം മൂലമുള്ള സ്ഥിര അംഗവൈകല്യം തുടങ്ങിയവക്ക് 50,000 രൂപയും മറ്റ് രോഗങ്ങളുടെ ചികിത്സക്ക് 20,000 രൂപയും തിരികെയെത്തിയ പ്രവാസികള്‍ക്ക് പെണ്മക്കളുടെ വിവാഹച്ചെലവുകള്‍ക്കായി പരമാവധി 15,000 രൂപയും ധനസഹായം നൽകും. ഇതിന് പുറമെ, പ്രവാസികളായ കേരളീയര്‍ക്കും അവരുടെ ആശ്രിതര്‍ക്കും അംഗ വൈകല്യ പരിഹാരത്തിന് കൃത്രിമക്കാലുകള്‍, ഊന്നുവടി, വീല്‍ചെയര്‍ മുതലായവ വാങ്ങുന്നതിന് പരമാവധി 10,000 രൂപ വരെ നല്‍കും.
അപേക്ഷിക്കാനുള്ള അർഹത: അപേക്ഷകന്റെ വാര്‍ഷിക കുടുംബവരുമാനം ഒന്നരലക്ഷം രൂപയിലധികമാവാന് പാടില്ല. കുറഞ്ഞത് രണ്ടുവര്‍ഷം പ്രവാസിയായിരുന്ന വ്യക്തിയായിരിക്കണം. തിരികെയെത്തിയ ശേഷം, വിദേശത്ത് ജോലി ചെയ്ത കാലയളവ് അല്ലെങ്കില്‍ പത്തുവര്‍ഷം (ഇവയില്‍ ഏതാണോ കുറവ്) ആ സമയപരിധിയില്‍ അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന് വിദേശത്ത് ആയിരിക്കാന്‍ പാടില്ല.
വിവിധ ആവശ്യങ്ങൾക്ക് വേണ്ട രേഖകള്‍:1. ചികിത്സ സഹായം: പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബില്ലുകള്‍
2. മരണാനന്തര സഹായം: പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡ്, റിലേഷന്ഷിപ് സര്‍ട്ടിഫിക്കറ്റ്, നോണ്‍ റീ മാര്യേജ് സര്‍ട്ടിഫിക്കറ്റ്3. വിവാഹ സഹായം: പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹം സംബന്ധിച്ച തെളിവ്, പ്രവാസിയുമായുള്ള ബന്ധത്തിന്റെ തെളിവ് (റിലേഷന്ഷിപ് സര്‍ട്ടിഫിക്കറ്റ്)2. നോര്‍ക്ക ഡിപ്പാർട്മെൻറ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രൻറ്സ് (NDPREM)തിരികെയെത്തിയ പ്രവാസികളെ സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനമുണ്ടാക്കാന്‍ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിനുവേണ്ട ബാങ്ക് വായ്പകള്‍ മൂലധന, പലിശ സബ്സിഡിയോടുകൂടി ഉറപ്പാക്കുകയും ചെയ്യും.ചുരുങ്ങിയത് രണ്ടു വര്‍ഷം വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തതിനുശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികൾക്കും അത്തരം പ്രവാസികള്‍ ചേര്‍ന്ന് രൂപവത്കരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവക്കും ആനുകൂല്യം ലഭിക്കും.താല്പര്യമുള്ള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവത്കരണ സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.ദേശസാത്കൃത ബാങ്കുകളുള്‍പ്പെടെ 16 ധനകാര്യസ്ഥാപനങ്ങളാണ് പദ്ധതിയിൽ സഹകരിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനും ബാങ്ക് വായ്പ ഉറപ്പാക്കുന്നതിനും സംരംഭകര്‍ക്കുള്ള മാര്‍ഗനിർദേശങ്ങള്‍ നല്‍കുന്നതിനും സൗജന്യ വിദഗ്ധ സേവനവും ലഭ്യമാണ്.
ആനുകൂല്യങ്ങൾ:
30 ലക്ഷം രൂപ വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡി (പരമാവധി മൂന്നുലക്ഷം രൂപ വരെ) നൽകും. നോര്‍ക്ക-റൂട്ട്സുമായി ധാരണപത്രം ഒപ്പിട്ടിട്ടുള്ള സംസ്ഥാനത്തെ ദേശസാത്കൃത ബാങ്കുകളില്‍ നിന്നോ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള വായ്പകള്‍ക്കാണ് സബ്സിഡി ലഭിക്കുക. കൂടാതെ, മുടക്കമില്ലാതെ മാസഗഡു തിരിച്ചടക്കുന്നവര്‍ക്ക് നാല് വര്‍ഷത്തേക്ക് പലിശയിനത്തിൽ മൂന്നു ശതമാനം സബ്സിഡിയും ലഭിക്കുന്നതാണ്.വായ്പ അനുവദിക്കുന്ന ബാങ്കുകള്‍:കെ.എസ്.ബി.ഡി.ഡി.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സൗത്ത് ഇന്ത്യൻ ബാങ്ക്, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്പറേഷന്, കേരള സംസ്ഥാന പ്രവാസി ക്ഷേമവികസന കോഓപറേറ്റിവ് സൊസൈറ്റി മലപ്പുറം, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കേരള ബാങ്ക്, കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി.