മൈനാഗപ്പള്ളി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ താമസിക്കുന്ന അഷറഫ് മൻസിൽ മുഹമ്മദ് അഷ്റഫ് മരം കയറ്റൽ തൊഴിലാളിയാണ്. ഇന്നലെ രാവിലെ തൊഴിലിനിടയിൽ ഉയരത്തിൽ നിന്ന് വീണ് അപകടം ഉണ്ടാവുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വളരെ മോഷമായതിനെ തുടർന്ന് കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അടിയന്തിരമായി ന്യൂറോ ശസ്ത്രക്രിയക്ക് ഡോക്ടർ നിർദ്ദേശിക്കുകയും ഉടൻ ഈ ശസ്ത്രക്രിയ നടന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ഇരു കൈകളുടെയും പ്രവർത്തനം നിലക്കുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന കുടുംബത്തിന് ചികിത്സാചെലവ് താങ്ങാവുന്നതിനുമപ്പുറമാണ്. ഇതേത്തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് അഞ്ച് രൂപ ചലഞ്ച് നടത്തുകയാണ്. ഈ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കണമെന്ന് കുടുംബവും അഭ്യർത്ഥിക്കുന്നു.
Account Number : 99980102312670
Account Holder : Akbarsha S
IFSE code : FDRL0001083
Branch : West Kallada
Google pay : 8089138612