OMAN
ഒമാനില്‍ വിലക്ക് നീക്കിയേക്കും; പ്രതീക്ഷയോടെ പ്രവാസികള്‍

നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ തിരിച്ചുപോകാനാകാതെ പ്രയാസത്തിലായിട്ട് നാളുകളേറെയായി. കോവിഡ് വ്യാപനം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഉടന്‍ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഫിലിപ്പീന് അടക്കമുള്ള 15 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഒമാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാനില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിവിധ രാജ്യക്കാര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനാലാണ് യാത്രാവിലക്ക് മാറ്റാന്‍ സാധ്യത ഉയര്‍ന്നത്. തിരിച്ചുമടക്കം പ്രതീക്ഷിച്ച് നാട്ടിലുള്ള പല പ്രവാസികളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വാക്സിന് മുന്‍ഗണനാ വിഭാഗത്തിലും പ്രവാസികളെ ഉള്‍പ്പെടുത്തിയിരുന്നു.