OMANOMAN SPECIAL

ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലറുകള്‍ക്ക് പുതിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍

മസ്‌കത്ത് | ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും വനിതാ സലൂണുകളും പ്രവർത്തിപ്പിക്കുന്നതിന് കർശന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് മസ്‌കത്ത് നഗരസഭ. നേരത്തെയുള്ള മാർഗനിർദേശങ്ങൾ പുതുക്കിയാണ് പുതിയവ പുറത്തിറക്കിയത്.
50 ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
ജീവനക്കാർ 50 ശതമാനത്തിൽ കൂടരുത്. ഇതിലൂടെ തിരക്ക് നിയന്ത്രിക്കണം.
ഇരിപ്പിടങ്ങൾ തമ്മിൽ രണ്ട് മീറ്റർ അകലം ഉണ്ടായിരിക്കണം.
തുണി കൊണ്ടുള്ള തൂവാലകൾക്കു പകരം ഒരു തവണ ഉപയോഗിച്ച ശേഷം കളയുന്ന പേപ്പർ ടവലുകൾ ഉപയോഗിക്കുണം –

ഉപഭോക്താക്കൾക്ക് സ്വന്തമായി കൊണ്ടുവരുന്നതിനും അനുവദിക്കാം.
ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക.
എല്ലാ പ്ലാസ്റ്റിക് ഉപകരണങ്ങളും ഒരു ഹീറ്റ് ബോക്സിലോ യു വി എൽ ഉപകരണത്തിലോ സൂക്ഷിക്കുക.
കൃത്യമായ ഇടവേളയിൽ ടോയ്‌ലറ്റുകൾ അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യരുത്
സാനിറ്റൈസർ ഉപയോഗിച്ച് ഇടക്കിടെ അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യുക.
വാതിൽ, ക്യാഷ് ഡിസ്പെൻസറുകൾ, ടി വി, എയർ കണ്ടീഷനിംഗ് റിമോർട്ട്, കസേരകൾ, മേശകൾ, മുടി കഴുകുന്ന വാഷ് ബൈസിൻ, അലമാരകൾ, ക്യാബിനുകൾ എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക.
ഉപയോഗിച്ച ഉപകരണങ്ങൾക്കെല്ലാം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിക്കുക.
ഉപഭോക്താക്കളും തൊഴിലാളികളും തമ്മിലുള്ള സംഭാഷണം പരിമിതപ്പെടുത്തുക.

Related Articles

Close
%d bloggers like this: