മസ്കത്ത് | ദാഖിലിയ ഗവര്‍ണറേറ്റില്‍ അല്‍ ഹംറ വിലായത്തിലെ റാസ് അല്‍ ഹര്‍ക്ക് പ്രദേശത്തുണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമാക്കി.
ബുധനാഴ്ച രാത്രി മുതല്‍ ആരംഭിച്ച തീ അണയ്ക്കല്‍ വ്യാഴാഴ്ച രാത്രിയോടെയാണ് പൂര്‍ത്തിയായത്.
റോയല്‍ ഒമാന്‍ പോലീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ്, റോയല്‍ എയര്‍ഫോഴ്സ്, സന്നദ്ധ സേവകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള 250ല്‍ പരം ഉദ്യോഗസ്ഥരുടെയും സേനാവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്.
റോയല്‍ ഒമാന്‍ പൊലീസ് വ്യോമസേന വിഭാഗത്തിന്റെയും റോയല്‍ എയര്ഫോഴ്സ്നിന്റെയും അഞ്ച് ഹെലികോപ്റ്ററുകള്‍ തീ അണക്കുന്നതിനായി രംഗത്തുണ്ടായിരുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് അല്‍ ഹംറ വിലായത്തിലെ അല്‍ ഹര്‍ക്ക് പ്രദേശത്ത് പര്‍വത മേഖലയില്‍ മരങ്ങള്‍ക്ക് തീ പിടിച്ചത്. എന്നാല്‍, പ്രദേശത്തെ താമസ മേഖലയിലേക്ക് തീ പടര്‍ന്നിട്ടില്ലെന്നും പ്രദേശവാസികള്‍ സുരക്ഷിതരാണെന്നും പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
തീപിടിത്ത കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ അപകടങ്ങള്‍ ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അധികൃതര്‍ വിലയിരുത്തുന്നു.
അല്‍ ഹംറയിലെ കാട്ടുതീ നിയന്ത്രണവിധേയമായി നൂറ് കണക്കിന് മരങ്ങള്‍ കത്തിനശിച്ചു പ്രദേശത്തെ താമസ മേഖലയിലേക്ക് തീ പടര്‍ന്നിട്ടില്ല
RELATED ARTICLES