OMANOMAN SPECIAL
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മുംബൈ സ്വദേശി മരിച്ചു

മസ്കത്ത് | ഫഞ്ചയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മലയാളി മരിച്ചു. ഹയാത്ത് ഭാഷയുടെയും പരേതരായ നസീമയുടെയും മകന് സര്‍ദാര്‍ മുഹമ്മദ് ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വാഹനം ഇടിക്കുന്നത്.
മുംബൈയില്‍ ആണ് സര്‍ദാര്‍ മുഹമ്മഗ് താമസമാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷമായി ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ആമിന. മക്കള്‍: സന, യഹ്യ, അലിയ, സന. ഒമാനില്‍ പ്രവാസിയായിരുന്ന ബഷീര്‍ തൃപ്രയാറിന്റെ അര്‍ധസഹോദരനാണ്. സമാഈല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഒമാനില്‍ തന്നെ ഖബറടക്കും.