OMANOMAN SPECIAL
സുഹാറിൽ അനധികൃത ലോൺട്രി; പ്രവാസികൾ അറസ്റ്റിൽ

സുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ മേഖലയിൽ അനുമതിയില്ലാതെ ലോൺട്രി പ്രവർത്തിപ്പിച്ചുവന്ന വിദേശികൾ അറസ്റ്റിൽ. സുഹാർ നഗരസഭ പബ്ലിക് പ്രൊസിക്യൂഷനുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം കണ്ടെത്തിയത്. താമസ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു നിയമ വിരുദ്ധ പ്രവർത്തനം.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും നഗരസഭാ അധികൃതർ പരിശോധനയിൽ കണ്ടെത്തി. പ്രവാസികളായ പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നഗരസഭാഅധികൃതര് അറിയിച്ചു.