OMANOMAN SPECIAL
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ പ്രവാസികൾക്ക് സൗജന്യ വാക്സിനേഷനില്ല

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ പ്രവാസികൾക്ക് സൗജന്യ വാക്സിനേഷനില്ല
മസ്ക്കറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിൽ ഒമാൻ പൗരൻമാർക്ക് മാത്രമാകും വാക്സിൻ ലഭ്യമാക്കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇവിടെ വാക്സിനേഷൻ നടത്തുന്നത്. എന്നാൽ പ്രവാസി പൗരൻമാർക്ക് സൗജന്യ വാക്സിൻ ലഭ്യമാകില്ല. പ്രവാസി പൗരൻമാർ, അവർ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വേണം വാക്സിനേഷൻ നടത്താനെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി