OMANOMAN SPECIAL
അൽ ദാഹിറ ഗവർണറേറ്റിൽ വൈദ്യുതി – ജല വിതരണം മുടങ്ങി

അൽ ദാഹിറ ഗവർണറേറ്റിൽ വൈദ്യുതി – ജല വിതരണം മുടങ്ങി
അൽ ദാഹിറ ഗവർണറേറ്റിലെ വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങി. കഴിഞ്ഞ ദിവസമുണ്ടായ അതി ശക്തമായ കാറ്റിൽ 40ൽ അധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിരുന്നു. ഇതേ തുടർന്നാണ് പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിരിക്കുന്നത്. ഇബ്രി, യങ്കുൾ വിലായത്തുകളിൽ കുടിവെള്ള വിതരണവും മുടങ്ങിയിരിക്കുകയാണ്. അടുത്ത 48 മണിക്കൂറുകൾക്കുള്ളിൽ തകരാറുകൾ പരിഹരിച്ച്, വൈദ്യുതി – ജല വിതരണ സംവിധാനങ്ങൾ പുനസ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.