OMANOMAN SPECIAL
ഒമാനിൽ വാക്സിനേഷൻ നിർബന്ധമാക്കില്ല; എല്ലാവരും സ്വയം തയാറാകണം – ആരോഗ്യ മന്ത്രാലയം

ഒമാനിൽ വാക്സിനേഷൻ നിർബന്ധമാക്കില്ല; എല്ലാവരും സ്വയം തയാറാകണം – ആരോഗ്യ മന്ത്രാലയം
ഒമാനിൽ മുഴുവൻ പൊതു ജനങ്ങൾക്കും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വമേധയാ താൽപ്പര്യപ്പെടുന്നവർക്ക് മാത്രമാകും വാക്സിൻ നൽകുക. വാക്സിനേഷൻ നടത്തുന്നതുന്നതിന്റെ പ്രയോജനത്തെപ്പറ്റി പൊതു ജനങ്ങൾ കൃത്യമായ ധാരണയുള്ളവരായിരിക്കണം. അല്ലാതെ നിർബന്ധപൂർവം സ്വീകരിക്കേണ്ടതല്ല. തങ്ങളുടെയും ചുറ്റുമുള്ളവരുടെയും സുരക്ഷയെ മുൻനിർത്തി വാക്സിൻ സ്വീകരിക്കുവാൻ ആളുകൾ സ്വയം തയ്യാറാകുകയാണ് വേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.