OMANOMAN SPECIAL
ലോക്ക്ഡൗൺ: ഡെലിവറി സേവനം തുടരും അംഗീകൃത കമ്പനികൾക്ക് മാത്രം ഡെലിവറിക്ക് അനുമതി

ലോക്ക്ഡൗൺ: ഡെലിവറി സേവനം തുടരും
അംഗീകൃത കമ്പനികൾക്ക് മാത്രം ഡെലിവറിക്ക് അനുമതി
മസ്കത്ത് | രാത്രികാല ലോക്ക്ഡൗൺ സമയങ്ങളിലും റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഓൺലൈൻ ഡെലവറി സേവനം തുടരും. മസ്കത്ത് ഗവർണറേറ്റിൽ അംഗീകൃത കമ്പനികൾക്ക് മാത്രമാണ് ഡെലിവറിക്ക് അനുമതിയുള്ളത്. സാധുവായ ലൈസൻസ് കൈവശം വേണം.
മറ്റു ഗവർണറേറ്റികളിൽ നഗരസഭകളിൽ അപേക്ഷിച്ച് ഡെലിവറി സേവനങ്ങൾക്കുള്ള് അനുമതി തേടണം. കട ഉടമയുടെ കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ മാത്രമെ ഡെലിവറി നടത്താൻ പാടുള്ളൂ. ഭക്ഷണ ഡലിവറി കമ്പനികൾക്ക് ഒരു ലൈസൻസ് ആണ് അനുവദിക്കുക.