മസ്കത്ത് | ഒമാനിൽ കോവിഡ്-19 വാക്സിനേഷൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വമേധയാ താത്പര്യപ്പെട്ട് ആളുകൾ മുന്നോട്ടുവരണം. സ്വയം താത്പര്യത്തോടെ വരുന്നവർക്ക് മാത്രമാകും വാക്സിൻ നൽകുക. കുത്തിവെപ്പെടുക്കുന്നതിലെ ആവശ്യകതയും ഗുണങ്ങളെ കുറിച്ചും പൊതു ജനങ്ങൾ ബോധവാൻമാരായിരിക്കണം. നിർബന്ധപൂർവം വാക്സീൻ സ്വീകരിക്കേണ്ടതല്ല. തങ്ങളുടെയും ചുറ്റുമുള്ളവരുടെയും സുരക്ഷയെ മുൻനിർത്തി വാക്സിൻ സ്വീകരിക്കുവാൻ ആളുകൾ സ്വമേധയാ മുന്നോട്ടുവരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ വാക്സീനേഷൻ നിർബന്ധമാക്കില്ല “സ്വമേധയാ താത്പര്യപ്പെട്ട് ആളുകൾ മുന്നോട്ടുവരണം’
RELATED ARTICLES