OMANOMAN SPECIAL

2,529 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാൻ:- കോവിഡ് ബാധിച്ച് 31 പേർ കൂടെ മരണപ്പെട്ടു. 2,529 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 1,330 പേർ രോഗമുക്തി നേടി.

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,529 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,50,572 ആയി. പുതിയതായി 31 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 2,741 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,20,171 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1,330 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. രാജ്യത്ത് 1,448 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 428 പേർ ഐ.സി.യുവിലാണ്.

Related Articles

Close
%d bloggers like this: