OMANOMAN SPECIAL
ഖുറിയാത്തിൽ റോഡുകൾ നവീകരിച്ചു

മസ്കത്ത് | ഖുറിയാത്തിൽ ദിവസങ്ങളായി തുടരുന്ന റോഡ് അറ്റകുറ്റ പണികൾ പൂർത്തിയായതായി മസ്കത്ത് നഗരസഭ അറിയിച്ചു. പഴയ പാതകൾ ഗതാഗത യോഗ്യമാക്കി ടാറിംഗ് നടത്തുകയും ചെയ്തു. വിവിധ സർവീസ് റോഡുകളും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്. 3,500 ലൈനർ മീറ്റർ റോഡ് ആണ് പ്രവൃത്തികൾ നടത്തിയതെന്നും മസ്കത്ത് നഗരസഭ അറിയിച്ചു.