OMANOMAN SPECIAL

എക്‌സിബിഷൻ സെന്ററിൽ ആദ്യ ദിനം 3,000ൽ പരം വാക്‌സീനേഷൻ

മസ്‌കത്ത് | ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ ആദ്യ ദിവസം വാക്‌സീൻ സ്വീകരിച്ചവത് 3,000ൽ പരം ആളുകളെന്ന് ആരോഗ്യ മന്ത്രാലയം. ജനങ്ങൾ രജിസ്റ്റർ ചെയ്ത് വാക്‌സീനേഷന് എത്തണമെന്നും അണുബാധ – പ്രതിരോധ കുത്തിവെപ്പ് വിഭാഗം മേധാവി ഡോ. സൈനബ് അൽ ബലൂശി പറഞ്ഞു.
45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ ഞായറാഴ്ച മുതലാണ് വാക്‌സീനേഷൻ ആരംഭിച്ചത്. സ്വദേശികൾക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. മുൻകൂട്ടി രജസിറ്റർ ചെയ്തുവേണം വാക്‌സീനേഷൻ കേന്ദ്രങ്ങളിലെത്താൻ. ആദ്യ ദിവസങ്ങളിൽ തന്നെ 15,000ൽ പരം പേരാണ് രജിസ്റ്റർ ചെയ്തത്. സ്വദേശി പൗരൻമാർക്ക് മാത്രമാണ് രജിസ്ട്രേഷൻ സൗകര്യമുള്ളത്.

Related Articles

Close
%d bloggers like this: