spot_img
spot_img
HomeOMANമത്ര മത്സ്യ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കി

മത്ര മത്സ്യ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കി

മസ്‌കത്ത് | കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മത്ര മത്സ്യ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മസ്‌കത്ത് നഗരസഭ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾ പ്രകാരമാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
മാസ്‌ക് ധരിക്കാതെ എത്തുന്ന ഉപഭോക്താക്കൾക്കും 37.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയുള്ളവർക്കും പ്രവേശനം അനുവദിക്കുന്നില്ല. ഒരു ഗേറ്റിലൂടെ മാത്രം പ്രവേശനവും മറ്റൊരു ഗേറ്റിലൂടെ മാത്രം പുറത്തുകടക്കലുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 30 ശതമാനം ശേഷിയിൽ കൂടുതൽ ഉപഭോക്താക്കൾക്ക് ഒരേ സമയം പ്രവേശനം അനുവദിക്കുന്നില്ല. കുട്ടികൾക്കും മുതിർന്ന പ്രായക്കാർക്കും മത്സ്യ മാർക്കറ്റിൽ പ്രവേശനം അനുവദിക്കുന്നില്ല. ഇതിനാൽ മാർക്കറ്റിനകത്തും തിരക്ക് കുറഞ്ഞിട്ടുണ്ട്. കൗണ്ടറുകളിലും കൂട്ടം ചേര്‍ന്നു നില്‍ക്കുന്ന സാഹചര്യം മാറിയിട്ടുണ്ട്.
1.5 മീറ്റർ അകലം പാലിക്കുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. മാർക്കറ്റിലെ ജീവനക്കാർ മാസ്‌ക്, കൈയുറ എന്നിവ ധരിക്കുകയും മറ്റു കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നു. കച്ചവടക്കാർക്കും മത്സ്യം മുറിച്ചു നൽകുന്നവർക്കുമിടയിൽ ടേബിൾ സ്ഥാപിച്ച് അകലം ഉറപ്പുവരുത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: