OMANOMAN SPECIAL
ഒമാനില്‍ രണ്ടര ലക്ഷം കടന്ന് കൊവിഡ് ബാധിതർ

മസ്കത്ത് | ഒമാനിൽ കൊവിഡ് ബാധിതരായവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. തിങ്കളാഴ്ച 2,529 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ 250,572 ആയി ഉയർന്നു. 139,474 സ്വദേശികളും 111,098 വിദേശികളുമാണ് കൊവിഡ് ബാധിതരായത്. ഇതിൽ 176,352 പേർ പുരുഷൻമാരും 74,220 സ്ത്രീകളുമാണ്.
മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും ഉയർന്ന് കൊവിഡ് കേസുകൾ, 125,821. ഏറ്റവും കുറഞ്ഞ രോഗബാധ നിരക്ക് മുസന്ദം ഗവർണറേറ്റിലാണ്, 765. വടക്കൻ ബാത്തിന (36106), തെക്കൻ ബാത്തിന (22565), തെക്കൻ ശർഖിയ (8819), ദാഖിലിയ (16655), ദോഫാർ (16051), വടക്കൻ ശർഖിയ (7129), ദാഹിറ (7937), അൽ വുസ്ത (4583), ബുറൈമി (4141) എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ കൊവിഡ് ബാധിതരുടെ എണ്ണം.
മസ്കത്ത് ഗവർണറേറ്റിലെ സീബ് (39539), ബൗശർ (31048), മസ്കത്ത് (24690), മത്ര (21947), വടക്കൻ ബാത്തിനയിലെ സുഹാർ (18350), തെക്കൻ ബാത്തിനയിലെ ബർക (12769), ദോഫാറിലെ സലാല (14980),
ദാഖിലിയയിലെ നിസ്വ (7888), ദാഹിറയിലെ ഇബ്രി (6477) എന്നിവയാണ് ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത വിലായത്തുകൾ.
അതേസമയം, ഒരു ദിവസത്തിനിടെ 31 രോഗികൾ കൂടി ഒമാനിൽ മരണപ്പെട്ടു. കൊവിഡ് മരണം 2,741 ആയി. 1.09 ശതമാനമാണ് മരണ നിരക്ക്. 1,330 പേരാണ് പുതുതായി രോഗമുക്തി നേടിയത്. 220,171 രോഗികൾ ഇതിനോടകം കൊവിഡിനെ അതിജീവിച്ചു. എന്നാൽ, രോഗമുക്തി നിരക്ക് 87.9 ശതമാനമായി കുറഞ്ഞു. രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, 24 മണിക്കൂറിനിടെ 188 രോഗികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1,448 കൊവിഡ് രോഗികളാണ് നിലവിൽ ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ 428 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
27,660 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.