മസ്കത്ത് | സുൽത്താനേറ്റിൽ വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. ജനസംഖ്യയിൽ 3,700,000 പേർക്കാണ് വാക്സീൻ ലഭ്യമാക്കുന്നത്. ഇതിൽ 18 ശതമാനം പേർ ഇതിനോടകം വാക്സീൻ കുത്തിവെപ്പെടുത്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സീൻ സ്വീകരിച്ചവരിൽ രണ്ട് ഡോസും പൂർത്തിയാക്കിയവർ 29 ശതമാനവും ആദ്യ ഡോസ് മാത്രം ലഭിച്ചവർ 71 ശതമാനവുമാണ്. ജൂലൈ അവസാനത്തോടെ രാജ്യത്തെ ജനങ്ങളിൽ 30 ശതമാനം പേർക്ക് വാക്സീൻ ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.