സുൽത്താനേറ്റിലെ വിവിധ മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ മെട്രോളജി മുന്നറിയിപ്പ് നൽകി. അൽ ഹജ്ജർ പർവ്വത നിരകളോട് ചേർന്ന് കിടക്കുന്ന വിലായത്തുകളിലാകും മഴയുണ്ടാകുക. ദോഫാർ ഗവർണറേറ്റിലും മഴയ്ക്ക് സാധ്യതയുണ്ട്. അത് സമയം രാജ്യത്ത് പൊതുവെ ചൂട് കൂടിയതും, തെളിഞ്ഞതുമായ കാലാവസ്ഥയാകും അനുഭവപ്പെടുക. മരുപ്രദേശങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശരാശരി 45 ഡിഗ്രിക്ക് മുകളിലാണ് രാജ്യത്ത് ചൂട് അനുഭവപ്പെടുന്നത്
ഒമാനിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
RELATED ARTICLES