OMANOMAN SPECIAL
അന്താരാഷ്ട്ര ട്വിന്റി ട്വന്റി ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾ ഒമാനിൽ

അന്താരാഷ്ട്ര ട്വിന്റി ട്വന്റി ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾ ഒമാനിൽ നടത്തുമെന്ന് ഒമാൻ ക്രിക്കറ്റ് അക്കാഡമി അറിയിച്ചു. നിലവിലെ ഷെഡ്യുൾ പ്രകാരം ഒക്ടോബർ, നവംബർ മാസങ്ങളിലാകും മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ നടത്തുന്നതിനാവശ്യമായ സാങ്കേതിക വിദഗ്ധരെയും, മറ്റ് ഗ്രൗണ്ട് സ്റ്റാഫുകളെയും നിയോഗിക്കുമെന്നും അക്കാഡമി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ക്രിക്കറ്റ് മേഖലയിൽ നിർണ്ണായകമായ കുതിച്ചു ചാട്ടത്തിനാകും ഇത് വഴി തുടക്കം കുറിക്കുകയെന്നും അക്കാഡമി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ലോകകപ്പിൽ കൂടുതൽ ടീമുകൾ പങ്കെടുക്കും.