OMANOMAN SPECIAL
സലാലയിൽ മഴ; താപനില താഴ്ന്നു

മസ്കത്ത് | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ദോഫാർ ഗവർണറേറ്റിലും വടക്കൻ ഗവർണറേറ്റുകളിലും അൽ ഹജർ പർവത നിരകളിലും മഴ പെയ്തു. മഴ ലഭിച്ച പ്രദേശങ്ങളിൽ താപനില താഴ്ന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു.
ദോഫാർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സലാലയിൽ ഖരീഫ് കാലവും ആരംഭിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ ചാറ്റൽ മഴയും വ്യാപകമാകാറുണ്ട്.
മലയോര-തീരദേശ മേഖലകളിൽ ഞായർ മുതൽ മഴ ലഭിച്ചുവരുന്നുണ്ട്. പുലർച്ചെ മൂടൽമഞ്ഞും അനുഭവപ്പെടുന്നു. തുടർച്ചയായി പെയ്യുന്ന മഴയിൽ മലയോരമേഖലകളിൽ പച്ചപ്പ് സമൃദ്ധമായിരിക്കുകയാണ്.
മലയോരമേഖലകളിൽ താപനില 28 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. വരുംദിവസങ്ങളിൽ ഇനിയും താഴുമെന്നാണ് റിപ്പോർട്ട്.