spot_img
spot_img
HomeOMANറെക്കോർഡ് മരണ നിരക്ക്

റെക്കോർഡ് മരണ നിരക്ക്

മസ്‌കത്ത് | ഒമാനിൽ പ്രതിദിന കൊവിഡ് മരണം റെക്കോർഡ് നിരക്കിൽ. 24 മണിക്കൂറിനിടെ 41 രോഗികൾ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2782 ആയി ഉയർന്നു. രാജ്യത്ത് കൊവിഡ് ബാധിതരായവരിൽ 1.1 ശതമാനം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
2,037 പേർ പുതുതായി രോഗബാധിതരായി. 1079 രോഗികൾ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കൊവിഡ് കേസുകൾ 252,609 ആയി ഉയർന്നു. കൊവിഡ് ഭേദമായവരുടെ എണ്ണം 221,250 ആയി ഉയർന്നു. 87.59 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് മുക്തി നിരക്ക് കുറയുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 209 രോഗികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 1517 പേരാണ് ആശുപത്രികളിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 443 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
28,577 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി കഴിയുന്നത്. ആകെ കൊവിഡ് കേസുകളിൽ 11.31 ശതമാനം പേരാണിത്. 12,632 വിദേശികളും 13,585 സ്വദേശികളുമാണ് കൊവിഡ് ബാധിതരായി കഴിയുന്നത്.
ദിവസങ്ങൾക്ക് ശേഷമാണ് ആക്ടീവ് കേസുകളിൽ വിദേശികൾ കുറയുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: