OMANOMAN SPECIAL
ഒമാനിൽ ഗർഭിണികൾക്കും വാക്സിൻ ലഭ്യമാക്കുന്നു

ഒമാനിൽ ഗർഭിണികളായ സ്ത്രീകൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നു. നാല് മാസം ഗർഭിണികളായ സ്ത്രീകൾക്കാകും വാക്സിൻ ലഭിക്കുക. രണ്ടാം ഘട്ട വാക്സിനേഷൻ ക്യാമ്പയനിൽ ഗർഭിണികളായ സ്ത്രീകൾക്കും മുൻഗണന ലഭിക്കുമെന്ന് നേരത്തെ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രവാസികളായ സ്ത്രീകൾക്കും വാക്സിൻ ലഭ്യമാകും