മസ്കത്ത് | മാൾ ഓഫ് ഒമാൻ ഈ വർഷം സെപ്തംബറിൽ തുറക്കും. മാൾ മാജിദ് അൽ ഫുതൈം ഗ്രൂപ്പ് ആണ് മസ്കത്തിൽ വിശാല സൗകര്യങ്ങളോടെ മാൾ ഒരുക്കിയിരിക്കുന്നത്.
നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയ മാളിൽ സ്ഥാപനങ്ങൾ തുറക്കുന്നതിന് റീട്ടെയ്ൽ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ക്ഷണിച്ച് അധികൃതർ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു.
140,000 ചതുരശ്ര മീറ്ററാണ് റീട്ടെയ്ൽ സ്ഥാപനങ്ങൾക്ക് വേണ്ടി മാത്രമായി ഒരുക്കിയിരിക്കുന്നത്. 350 റീട്ടെയ്ൽ സ്പെയ്സ് ഒരുക്കിയതായും ഇതിൽ റസ്റ്റോറന്റുകൾ, കഫേകൾ എന്നിവക്കുൾപ്പടെ 55 എണ്ണം ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്ക് അനുയോജ്യമായവ ആണെന്നും അധികൃതർ പറഞ്ഞു. ഒമാനിലെ ഉപഭോക്താക്കൾക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതായും മാൾ ഓഫ് ഒമാൻ എന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
മാൾ ഓഫ് ഒമാൻ ഈ വർഷം സെപ്തംബറിൽ തുറക്കും
RELATED ARTICLES