spot_img
spot_img
HomeOMANനിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു

നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു

മസ്‌കത്ത് | കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് അധികൃതർ.
മസ്‌കത്ത്, ബുറൈമി, ബാത്തിന ഗവർണറേറ്റുകളിലാണ് ദിവസങ്ങൾക്കിടെ വിവിധ സ്ഥാപനങ്ങൾ നടപടിക്ക് വിധേയമായത്. ബുറൈമിയിൽ ഷോപ്പിംഗ് മാളിന് പിഴ വിധിച്ചു. മറ്റു സ്ഥലങ്ങളിൽ ചില കടകൾ അടപ്പിച്ചു. വിവിധ വിലായത്തുകളിൽ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞു. നഗരസഭകളും മറ്റു വകുപ്പുകളുമാണ് അതാത് മേഖലകളിൽ പരിശോധന നടത്തുന്നത്.
ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ അടപ്പിച്ച ഹോട്ടലുകള്‍ ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ പാലിച്ച് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: