OMANOMAN SPECIAL
തണൽ പദ്ധതി: പ്രവാസികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മസ്കത്ത് | കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25,000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ പി ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. നോർക്ക വെബ്സൈറ്റിൽ (norkaroots.org) പ്രവാസി തണൽ എന്ന ലിങ്കിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് നോർക്ക സി ഇ ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.