OMANOMAN SPECIAL
രോഗമുക്തരായതിന് ശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയം

ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം വൈറസ് ബാധ സ്ഥിരീകരിക്കുന്നവർക്ക് രോഗമുക്തി നേടിയതിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാനാകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായി 6 ആഴ്ചകൾക്ക് ശേഷം മാത്രമേ ഇത്തരത്തിൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാൻ കഴിയുകയുള്ളൂ. നേരത്തെ വിദേശ രാജ്യങ്ങളിൽ നിന്നും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് ഒമാനിലെത്തിയതിന് ശേഷം സ്വീകരിക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.