ഒമാനിൽ ഇനിമുതൽ സ്കൂളുകളിലും, മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുമെന്ന് മുന്നറിയിപ്പ്. ആരോഗ്യ മന്ത്രാലയത്തിലെ പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. സെയ്ഫ് സലിം അൽ അബ്റിയാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ വിഭാഗങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുമെന്നും, ഇതിന് ശേഷമാകും നടപടികൾ ശക്തമാക്കുകയെന്നും ഇദ്ദേഹം വ്യക്തമാക്കി. 12 വയസ്സിൽ താഴെ പ്രായമുള്ളവർക്കും വാക്സിൻ അനുവദിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
സ്കൂളുകളിലും, സർക്കാർ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നു
RELATED ARTICLES