OMANOMAN SPECIAL
മസ്ക്കറ്റ് അന്താരാഷ്ട്ര വിമാന താവളത്തിന്റെ റൺവെ താൽക്കാലികമായി അടച്ചിടുന്നു

മസ്ക്കറ്റ് അന്താരാഷ്ട്ര വിമാന താവളത്തിന്റെ റൺവെ താൽക്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപണികളുടെ ഭാഗമായാണ് നടപടി. നാളെ പുലർച്ചെ 4.25 മുതൽ 10.45 വരെയാകും അടച്ചിടൽ ഉണ്ടായിരിക്കുക. യാത്രികരുടെ പൂർണമായ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഈ സമയപരിധിയിൽ യാതൊരുവിധ വിമാന സർവീസുകളും ഉണ്ടായിരിക്കുന്നതല്ല.