OMANOMAN SPECIAL
നാല് വാക്സീനുകൾക്ക് അനുമതി

മസ്കത്ത് | രാജ്യത്ത് ഉപയോഗത്തിന് അടിയന്തര അനുമതി നൽകിയത് നാല് വാക്സീനുകൾക്കാണെന്ന് ആരോഗ്യ മന്ത്രാലയം ഡിസീസ് സർവെയലൻസ് ഡയറക്ടർ ജനറൽ ഡോ. സൈഫ് ബിൻ സലീം അൽ അബ്രി പറഞ്ഞു. ഫൈസർ-ബയടെക്, ഓക്സ്ഫഡ്-ആസ്ട്രാസെനക, സ്പുട്നിക്, സിനോവാക് എന്നീ വാക്സീനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. സുരക്ഷയും ഫലപ്രാപ്തിയും പരിശോധിച്ച ശേഷം മാത്രമാണ് രാജ്യത്ത് വാക്സീനുകൾക്ക് അനുമതി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സീനേഷനുള്ള പുതിയ മുൻഗണനാ വിഭാഗത്തെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഡോ. സൈഫ് ബിൻ സലീം അൽ അബ്രി പറഞ്ഞു.