മസ്കത്ത് | ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് കൊവിഡ് വാക്സീനേഷന് തുടക്കമായി. ജീവനക്കാർക്ക് ഒപ്പം ഉപഭോക്താക്കളുടെയും സുരക്ഷയും സൗഖ്യവും മുൻനിർത്തിയാണ് വാക്സീനേഷൻ നടപടികൾ ആരംഭിച്ചത്. ഫൈസർ വാക്സീനാണ് നൽകിയത്.
എല്ലാ ജീവനക്കാർക്കും എത്രയും വേഗം വാക്സീൻ നൽകുകയാണ് ലക്ഷ്യമെന്ന് ലുലു എച്ച് ആർ വിഭാഗം ജനറൽ മാനേജർ നാസർ മുബാറക്ക് സാലിം അൽ മഅ്വാലി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും മികച്ച വഴി വാക്സീനേഷനാണ്. എല്ലാവർക്കും സുരക്ഷയും സംരക്ഷണവും തോന്നുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രാധാന്യമേറെയാണ്. വാക്സീനേഷനിലൂടെ അത് കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുബാറക്ക് സാലിം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ തുടക്കാലം മുതലേ കൃത്യമായ സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ലുലു ഗ്രൂപ്പ് മുന്നിൽ തന്നെയുണ്ടെന്നും ബന്ധപ്പെട്ടവർ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് കൊവിഡ് വാക്സീനേഷന് തുടക്കമായി
RELATED ARTICLES