മസ്കത്ത് | ഒമാൻ – ഇസ്റാഈൽ വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ സംഭാഷണം നടത്തി. ഇസ്റാഈലിൽ പുതിയ സർക്കാർ രൂപീകരണം നടക്കുന്നതോടനുബന്ധിച്ചാണ് വ്യാഴാഴ്ച ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇസ്റാഈൽ വിദേശകാര്യ മന്ത്രി യൈർ ലാബിഡ് ടെലിഫോണിൽ സംസാരിച്ചത്.
പുതിയ സർക്കാർ മേഖലയിൽ സമാധാനം സ്ഥാപിക്കുമെന്ന പ്രത്യാശ പങ്കുവെച്ച ഒമാൻ വിദേശകാര്യ മന്ത്രി ഫലസ്തീൻ ജനതക്ക് ജറുസലേം തലസ്ഥാനമുള്ള സ്വതന്ത്ര രാഷ്ട്രം ഉണ്ടാകണമെന്ന നിലപാടും ബദർ ബിൻ ഹമദ് അൽ ബുസൈദിപങ്കുവെച്ചു.
ഒമാൻ – ഇസ്റാഈൽ വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ സംഭാഷണം നടത്തി
RELATED ARTICLES