OMANOMAN SPECIAL
വാക്സിൻ സ്വീകരിച്ചവർക്ക് ഐസൊലേഷനിൽ കഴിയേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഐസൊലേഷനിൽ കഴിയേണ്ട ആവശ്യമില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വരുന്നവർ മാത്രം നിരീക്ഷണത്തിൽ പോയാൽ മതിയാകും. വാക്സിൻ സ്വീകരിച്ചവർക്ക് ഇത്തരം നിയന്ത്രണങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.