OMANOMAN SPECIAL
ഒമാനിന് വീണ്ടും ആശ്വാസം; പുതിയ രോഗികൾ കുറയുന്നു

ഒമാനിൽ 24 മണിക്കൂറിനിടെ 32 കൊവിഡ് രോഗികൾ കൂടി മരണപ്പെടുകയും 1,886 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 1,733 പേർ പുതുതായി രോഗമുക്തി നേടിയതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന രോഗികൾ 2,000ന് താഴെ എത്തുന്നത്. ആകെ കൊവിഡ് കേസുകൾ 256,542 ആയി ഉയർന്നു. മരണ സംഖ്യ 224,077 ആയി. മരണ നിരക്ക് 1.11 ശതമാനമായി ഉയർന്നു. 224,077 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 87.3 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്.
അതേസമയം, പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ വീണ്ടും 200ൽ താഴെയെത്തി. 24 മണിക്കൂറിനിടെ 189 രോഗികൾക്കാണ് ആശുപത്രിയിൽ ചികിത്സ ആരംഭിച്ചത്. 1,541 രോഗികളാണ് നിലവിൽ ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ 464 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 29,617 പേരാണ് നിലവില്‍ കൊവിഡ് രോഗികളായി കഴിയുന്നത്. ആകെ രോഗബാധിതരില്‍ 11.54 ശതമാനമാണിത്.