spot_img
spot_img
HomeOMANകേരളവിഭാഗം യുവജനോത്സവം: ബുധനാഴ്ച വരെ അപേക്ഷിക്കാം

കേരളവിഭാഗം യുവജനോത്സവം: ബുധനാഴ്ച വരെ അപേക്ഷിക്കാം

മസ്‌കത്ത് | ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഈ മാസം 30 വരെ രജിസ്റ്റർ ചെയ്യാം. അതിജീവനത്തിന്റെ സർഗോത്സവം സീസൺ -2 എന്ന പേരിൽ ഓൺലൈൻ ആയാണ് ഈ വർഷവും മത്സരങ്ങൾ നടക്കുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം, സിനിമാ ഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, മോണോ ആക്ട്, പ്രച്ഛന്ന വേഷം, പ്രസംഗ മത്സരം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
നാട്ടിൽ നിന്നുള്ള പ്രശസ്തരായ വിധികർത്താക്കൾ മത്സരങ്ങളുടെ വിധി നിർണ്ണയിക്കും. Google form വഴിയാണ് മത്സരാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്. https://forms.gle/P4runkrWEYFQax3n9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സരങ്ങൾ സംബന്ധിച്ച മറ്റു വിവരങ്ങളും ഈ ലിങ്കിൽ ലഭ്യമാണ്.
മുൻ വർഷങ്ങളിൽ വളരെ വിപുലമായി സംഘടിപ്പിച്ചിരുന്ന പരിപാടിക്ക് ഈ കൊവിഡ് വേളയിലും വളരെ മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നും പ്രത്യേകിച്ച് കുട്ടികളിൽ നിന്നും ലഭിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 93397868, 95829395 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: