OMANOMAN SPECIAL
ബുറൈമിയിൽ മഴ ലഭിച്ചു; വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ചൂട് കുറഞ്ഞു

ബുറൈമി | രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു. തിങ്കളാഴ്ച ബുറൈമി, ദാഹിറ, ദാഖിലിയ ഗവർണറേറ്റുകളിൽ മഴ പെയ്തതായി ഒമാൻ മെറ്ററോളജി വിഭാഗം അറിയിച്ചു. മഴ ലഭിച്ച പ്രദേശങ്ങളിലും കാറ്റും ശക്തമായിരുന്നു. വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. അൽ ഹജർ പർവത നിരയിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ഖരീഫ് കാലം എത്തിയതോടെ ദോഫാര്‍ ഗവര്‍ണറേറ്റിലും താപനില കുറഞ്ഞുവരികയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ചെറിയ മഴ ലഭിക്കുകയും ചെയ്യുന്നു. പുലര്‍ച്ചെ സമയങ്ങളില്‍ മൂടല്‍ മഞ്ഞും ശക്തമായി വരികയാണ്. വരുന്ന ആഴ്ചകളില്‍ ഇവിടെ മഴ ശക്തമാകു മെന്നാണ് മുന്നറിയിപ്പ്.