OMANOMAN SPECIAL

വാക്‌സീനുകളില്‍ കൊവിഡ്-19 വൈറസ് അടങ്ങിയിട്ടില്ല

മസ്‌കത്ത് | വാക്‌സീന്‍ കുത്തിവെപ്പെടുക്കും മുമ്പ് കൊവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സീനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
കൊവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം എന്നും വാക്‌സീന്‍ ഘടകങ്ങളില്‍ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും വാക്‌സീന്‍ സ്വീകരിച്ചാല്‍ രോഗത്തിന്റെ തീവ്രത വര്‍ധിക്കുമെന്നുമാണ് ശബ്ദ സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം പൂര്‍ണമായും തെറ്റായ വിവരങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്‌സീന്‍ സ്വീകരിക്കുന്ന സമയത്ത് കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ കൊവിഡ് പരിശോധന നടത്തേണ്ടതില്ല. ഫൈസര്‍, ആസ്ട്രാസെനക വാക്‌സീനുകളില്‍ കൊവിഡ്-19 വൈറസ് അടങ്ങിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
തെറ്റായ സന്ദേശങ്ങള്‍ ജനങ്ങളെ കുത്തിവെപ്പെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ഇത് മരണ നിരക്കുയരാന്‍ കാരണമാവുകയും ചെയ്യുന്നു. ആരോഗ്യ വിദഗ്ധരില്‍ നിന്നല്ലാത്ത സന്ദേശങ്ങളും വിവരങ്ങളും സ്വീകരിക്കരുത്.
ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ സാമൂഹിക മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴിയോ വിവരങ്ങള്‍ തേടാവുന്നതാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Close
%d bloggers like this: