OMANOMAN SPECIAL

വാക്‌സീന്‍ സ്വീകരിക്കുക സ്വയം സുരക്ഷിതരാവുക

വാക്‌സീന്‍ സ്വീകരിക്കുക
സ്വയം സുരക്ഷിതരാവുക, സമൂഹത്തെ സുരക്ഷിതമാക്കുക
മനുഷ്യ ജീവിതം പൊതുവിൽ തുടരുന്ന പ്രയാണം അതിജീവനത്തിന്റെതാണല്ലോ. ചേർന്ന് പോകാവുന്ന ഇടങ്ങളിൽ ചേർന്ന് നിന്നും ചെറുത്തു നിൽക്കേണ്ട ഇടങ്ങളിൽ ചെറുത്തു നിന്നും ആണ് മനുഷ്യൻ അതി ജീവനത്തിന്റെ വഴികൾ തെളിച്ചിട്ടുള്ളത്. നിലനിൽപ്പിനായുള്ള ( survival instinct) മനുഷ്യത്വരയുടെ ഭാഗം തന്നെ ആണ്.
വൈദ്യ രംഗത്ത് നാം നേടിയിട്ടുള്ള നേട്ടങ്ങൾ ഒക്കെ തന്നെയും. വന്ന രോഗങ്ങളെ എങ്ങിനെ ചികിത്സിച്ചു ഭേദംമാക്കാം എന്ന ചിന്തയെയും മറി കടന്നു രോഗങ്ങൾ എങ്ങിനെ വരാതെ ഇരിക്കാം എന്ന proactive ആയ ചിന്തയിൽ നിന്നും ആണ് വാക്സീനുകൾ പിറവി എടുത്തത്. മറ്റെല്ലാ കണ്ടുപിടുത്തങ്ങളെയും പോലെ തന്നെ വാക്സീനുകളും ഒരുപാട് ഈറ്റ് നോവ് അറിഞ്ഞു ജന്മം കൊണ്ടവയാണ്. പല സസംകാരങ്ങളിലും വളരെ പ്രാകൃതമായ വാക്സീനേഷൻ രീതികൾ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. സൂചി പഴുപ്പിച്ചു ചെവി തുളയ്ക്കുക, കഴുത്തിന്റെ പിൻ ഭാഗത്തോ മറ്റു ശരീര ഭാഗങ്ങളിൽ പൊള്ളൽ ഏൽപിക്കുക എന്നിങ്ങനെ പല രീതികൾ ഉണ്ടായിരുന്നു. എന്നാൽ ശാസ്ത്രം വളർന്നതിനു അനുസരിച്ച് മറ്റു മേഖലകളിൽ എന്ന പോലെ വൈദ്യ രംഗത്തും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ഇപ്പോൾ കാണുന്ന വാക്സീനേഷൻ രീതികൾ ഒക്കെ അത്തരം മുന്നേറ്റത്തിന്റെ ഭാഗം ആണ്. നാളെ ഇതിലും വേദന രഹിതവും ആയാസ രഹിതവും ആയ രീതികൾ ഉണ്ടാവുക തന്നെ ചെയ്യും. Smallpoxന് വാക്സീൻ കണ്ടുപിടിച്ച Edward Jennerഉം പേ ബാധക്കു എതിരെ rabbis വാക്സീൻ കണ്ടുപിടിച്ച ലൂയിസ് പാസ്റ്ററും ഒക്കെ തന്നെ മനുഷ്യ കുലത്തിനു ചെയ്ത സംഭാവനകൾ അതുല്യമാണ്.
മലേറിയ, കുഷ്ടം, പോളിയോ എന്നിങ്ങനെ ഉള്ള ഒട്ടനവധി രോഗങ്ങൾ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ കഴിഞ്ഞത് ശാസ്ത്രത്തെ മനുഷ്യ നന്മക്കു വേണ്ടി പ്രയോഗിക്കാൻ തുനിഞ്ഞിറങ്ങിയ നിസ്വാർത്ഥരായ ഒരു പിടി ശാസ്ത്രജ്ഞരുടെ പ്രവർത്തന ഫലം കൊണ്ട് കൂടിയാണ്. കോവിഡ് വ്യാപനം ലോകമാകെ ആശാന്തിയുടെ ലോക ക്രമം തീർക്കുമ്പോൾ പകച്ചുപോകാതെ രാഷ്ട്രങ്ങൾ കൊവിഡിനെ പിടിച്ചുകെട്ടാൻ വാക്‌സീനുകൾ വികസിപ്പിച്ചു. കെടുതിയുടെ കയങ്ങളിൽ നിന്ന് ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്ന ചികിത്സ ഇല്ലാത്ത വൈറസിൽ നിന്ന് ലോക ജനതയെ സംരക്ഷിക്കാൻ ആവോളം ശ്രമിക്കുമ്പോഴാണ് ചിലരുടെ പുറം തിരിഞ്ഞു നിൽക്കൽ. വാക്‌സീൻ പാർഷ്വഫലങ്ങൾ ഉണ്ടാക്കും എന്നുള്ള പഴയ നാട്ടു ചികിത്സകന്റെ അറിവിലേക്ക് താഴുന്നത്.
ചില അശാസ്ത്രീയ വൈദ്യൻമാരുടെ നിലവാരത്തിലേക്കും ആശയ വിന്യാസത്തിലേക്കും പോകുന്ന പ്രവാസികൾ അഭ്യസ്ഥവിദ്യർ തന്നെയാണ്. വാക്‌സീൻ പരീക്ഷണങ്ങൾ അണിയറയിൽ നടക്കുന്ന അന്നുമുതൽ വാട്‌സ്ആപ്പ് ഡോക്ടർമാരും മുറിവൈദ്യന്മാരും വാക്‌സീനെതിരെ ഇല്ലാ കഥകളുമായി സജീവമായിട്ടുണ്ട്. പാർഷ്വഫലങ്ങൾ ഇല്ലാത്ത എന്ത് ഉപഭോഗവസ്തുവാണ് നാം ദിനവും ഉപയോഗിക്കുന്നത്. കീടനാശിനിയും രസവളങ്ങളും തളിച്ച പച്ചക്കറിയോ പഴങ്ങളോ ഹോട്ടൽ ജഗ്ഗ് ഫുഡോ കുടിക്കുന്ന വെള്ളമോ ശ്വസിക്കുന്ന വായുവോ രോഗത്തിന് ഡോക്ടർ കുറിക്കുന്ന മരുന്നുകളോ അതിന്റെയൊക്കെ പാർഷ്വഫലങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ വാക്‌സീൻ എടുത്താൽ സംഭവിക്കുന്ന ഇല്ലാ കഥകൾ പറഞ്ഞു ഫലിപ്പിക്കുകയാണിവർ.
കൊവിഡിന് ചികിത്സ ഇല്ല എന്നാൽ തന്നെയും പാർഷ്വഫലങ്ങൾക്ക് ചികിത്സ കിട്ടിയേക്കാം. ഏതൊരു നിർമിതിയും പരിപൂർണ്ണമായി കുറ്റമറ്റതാണെന്നു പറയാൻ കഴിയില്ല. കാലങ്ങളോളമുള്ള പരീക്ഷണ നീരിക്ഷണങ്ങൾക്ക് ശേഷം കൊണ്ടുവന്ന വാക്‌സീൻ അല്ല എന്നതാണ് കാരണം പറയുന്നതെങ്കിൽ അത് ശരിയുമാണ്. ഈ കാരണത്തിൽ ഊന്നി വാക്‌സീനേഷനില്‍ നിന്ന് മാറി നിൽക്കുന്നത് ബുദ്ധിയല്ല.

കൊവിഡിന് ചികിത്സ ഇല്ല എന്നാൽ തന്നെയും പാർഷ്വഫലങ്ങൾക്ക് ചികിത്സ കിട്ടിയേക്കാം. ഏതൊരു നിർമിതിയും പരിപൂർണ്ണമായി കുറ്റമറ്റതാണെന്നു പറയാൻ ആർക്കും കഴിയില്ല. കാലങ്ങളോളമുള്ള പരീക്ഷണ നീരിക്ഷണങ്ങൾ കൊണ്ടുവന്ന വാക്‌സീൻ അല്ല എന്നതാണ് കാരണം പറയുന്നതെങ്കിൽ അത് ശരിയുമാണ്. ഈ കാരണത്തിൽ ഊന്നി വാക്‌സീനിൽ നിന്ന് മാറി നിൽക്കുന്നത് ബുദ്ധിയല്ല.
ഒരു രാജ്യത്ത് ജീവിക്കുമ്പോൾ സ്വയം സുരക്ഷിതരാവുകയും നമ്മൾ വഴി മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യുക എന്ന പോയിന്റിൽ വേണം വാക്‌സീനേഷനെ നോക്കിക്കാണാൻ. നാം തൊഴിലെടുക്കുന്ന രാജ്യത്ത് നമുക്ക് ചില കടമകളുണ്ട്. വർഷങ്ങളായി നമ്മൾ ജീവിക്കുന്ന ഈ രാജ്യത്തിന്റെ നിലനിൽപ്പിനും കൊവിഡിനെതിരെയുള്ള പോരാട്ടത്തിനും നാം ഓരോരുത്തരും മുന്നോട്ട് വരണം. ആരോഗ്യ മേഖല വളരെയധികം പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കേണ്ട സാമ്പത്തികത്തിന്റെ ഏറിയ പങ്കും കൊവിഡിന്റെ വ്യപനം തടയാനാണ് മിക്ക രാജ്യങ്ങളും ചെലവഴിക്കുന്നത്. ആശുപത്രികളിൽ ഇടമില്ല, ചികിത്സാ ചെലവ് ഉയർന്ന നിരക്കിലും. വാക്‌സീൻ എടുത്തെങ്കിൽ കൊവിഡ് പോസിറ്റീവ് ആയാൽ തന്നെയും വീടുകളിൽ വെച്ചുതന്നെ കൊവിഡിനെ തുരത്താൻ പറ്റും. വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതെത്തന്നെ നമുക്ക് നമ്മുടെ ജീവൻ രക്ഷിക്കാൻ പറ്റും. തുടർന്ന് പോകുന്ന കൊവിഡ് ചെയിനിനെ മുറിച്ചുമാറ്റാൻ നമ്മൾ ഒത്തൊരുമിച്ചാൽ മതിയാകും.
ഒമാനിലെ കോളജുകളിലെ അധ്യാപകർക്ക് നാട്ടിൽ പോകുന്നെങ്കിൽ രണ്ട് വാക്‌സീനും എടുത്തു വേണം പോകാൻ എന്ന നിർദേശം വന്നുകഴിഞ്ഞു. സ്‌കൂളുകളിലും സർക്കാർ ഓഫീസുകളും പ്രവേശിക്കുന്നതിന് വാക്‌സീനേഷൻ നിർബന്ധമാക്കിയേക്കുമെന്ന സൂചന ആരോഗ്യ മന്ത്രി നൽകിക്കഴിഞ്ഞു. ഭാവിയിൽ യാത്ര ചെയ്യാനും കുട്ടികളെ സ്‌കൂളിൽ ചേർക്കാനും പൊതു ഇടങ്ങളിൽ ഇടപഴകാനും എന്നുവേണ്ട തൊഴിൽ പെർമിറ്റ് പുതുക്കാൻ വേണ്ടി പോലും വാക്‌സീനേഷൻ പൂർത്തിയാക്കിയ വാക്‌സീൻ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കാം. വിമാനയാത്രയ്ക്കായി വാക്‌സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാകും. ജോലി കിട്ടാൻ പോലും ഇന്റർവ്യൂവിൽ കൊവിഡ് പരിരക്ഷ ചോദിച്ചേക്കാം. ഭാവിയിൽ താമസിക്കാൻ ഒരു മുറി കിട്ടണെങ്കിൽ പോലും വാക്‌സീൻ സർട്ടിഫിക്കറ്റ് വേണ്ടിവന്നേക്കാം.
ചിലരുടെ കാഴ്ചപ്പാടിൽ വാക്‌സീൻ നിർമ്മിച്ച കമ്പനി, രാജ്യം എന്നതൊക്കെയാണ് പ്രശ്‌നം. ഒരു രാജ്യം വാക്‌സീൻ തെരഞ്ഞെടുക്കുമ്പോൾ അതിന്റെതായ മാനദണ്ഡമുണ്ട്. തങ്ങളുടെ ആളുകൾക്ക് നൽകുന്ന വാക്‌സീൻ കുറ്റമറ്റത് തന്നെയെന്ന് ഉറപ്പ് വരുത്തും. നമ്മൾ ചെയ്യേണ്ടത് ലഭ്യമാകുന്ന വാക്‌സീൻ വേഗത്തിൽ സ്വീകരിക്കുക എന്നതാണ്.
ജൂലൈ നാലുമുതൽ 18 വയസ്സ് തികഞ്ഞവർക്കും വാക്‌സീൻ നൽകി തുടങ്ങും എന്ന അധികൃതരുടെ അറിയിപ്പ് വന്നു കഴിഞ്ഞു. ഇതിനെ ഉപയോഗപ്പെടുത്തണം. 12ന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സീനേഷൻ ബുക്കിംഗ് ചില ആശുപത്രികൾ ആരംഭിച്ചു കഴിഞ്ഞു. വകഭേദം വന്ന വൈറസ് തരംഗമായി പടരുന്നതിൽ കുട്ടികളിലും ചെറുപ്പക്കാരിലും കൂടുതലായി ബാധിക്കും എന്നാണ് ആരോഗ്യ മേഖല നൽകുന്ന മുന്നറിയിപ്പ്. ചികിത്സതേടി ആശുപത്രിയിലേക്കോ ക്ലിനിക്കിലേക്കോ ചെന്നിട്ടു കാര്യമില്ല. കിടക്കാൻ ഇടമില്ല. ഒരു ദിവസം അഡ്മിറ്റിനായി വിളിക്കുന്നവരുടെ എണ്ണം അമ്പതോളം വരും എന്ന് ആശുപത്രി മേഖലയിൽ ഉള്ളവർ പറയുന്നു. ആംബുലൻസിലും മറ്റുവാഹനത്തിലും ആശുപത്രിയുടെ വെളിയിൽ കാത്തിരിക്കുന്നവരുടെ നിര കാണാം. ഡോക്ടർമാരും നേഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫും അനുബന്ധ ജീവനക്കാരും വിശ്രമമില്ലാതെ ജോലി ചെയ്തിട്ടുപോലും കൊവിഡ് രോഗികളെ മുഴുവനായി ഉൾക്കൊള്ളാൻ പറ്റുന്നില്ല. പ്രവാസികളോട് ഒന്നേ പറയാനുള്ളൂ, എത്രയും പെട്ടന്ന് വാക്‌സീൻ സ്വീകരിക്കുക. സ്വയം സുരക്ഷിതനാകുകയും മറ്റുള്ളവരെ കൂടി സുരക്ഷിതരാക്കുകയും ചെയ്യുക.. വാട്‌സ്ആപ്പ് ഡോക്ടർമാരുടെ കരിഞ്ജീരകത്തിൽ തീരുന്നതല്ല ഇനി വരാൻ പോകുന്ന വൈറസ്.

Related Articles

Close
%d bloggers like this: