OMANOMAN SPECIAL
“സ്പന്ദനം’ മാഗസിൻ പ്രകാശനം ചെയ്തു

മസ്കത്ത് | ഐ സി എഫ് ഗ്ലോബൽ നോളെജ് ഫെസ്റ്റ് (എക്സ്പ്ലോർ അറേബ്യ)ന്റെ ഭാഗമായി മസ്കത്ത് സെൻട്രൽ കമ്മിറ്റി പുറത്തിറക്കുന്ന സ്പന്ദനം ഇ- മാഗസിൻ ഐ സി എഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പ്രകാശനം ചെയ്തു.
സെൻട്രൽ പ്രസിഡന്റ് റഫീഖ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജി സി ദഅ്വാ സെക്രട്ടറി നിസാർ സഖാഫി വയനാട് ഉദ്ഘാടനം ചെയ്തു.
ജി സി എഡ്യുക്കേഷനല്‍ സെക്രട്ടറി ഹമീദ് ചാവക്കാട്, ഐ സി എഫ് ഒമാൻ പ്രസിഡന്റ്ശഫീഖ് ബുഖാരി, സെക്രട്ടറി റാസിഖ് ഹാജി എന്നിവർ ആശംസകൾ നേർന്നു. സമീർ, ഷറഫുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു. ഇഹ്സാൻ എരുമാട് നന്ദി പറഞ്ഞു.