ഒമാനിൽ കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായ ജാഗ്രത ഉറപ്പു വരുത്തേണ്ടതാണ്.
1) പൊതു സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും, ഒന്നിച്ച് താമസിക്കുന്ന ഇടങ്ങളിലും കൃത്യമായി മാസ്ക്കുകൾ ധരിക്കുകയും സാമൂഹിക അകലം ഉറപ്പു വരുത്തുകയും വേണം.
2) കൈകൾ ഇടയ്ക്കിടെ സാനിട്ടൈസ് ചെയ്യണം.
3) കയ്യിൽ സുരക്ഷാ ഗ്ലൗസുകൾ ധരിക്കാൻ കഴിയുമെങ്കിൽ അത് നിർബന്ധമായും ധരിക്കണം.
4) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റിയും, ആരോഗ്യ മന്ത്രാലയവും, മുനിസിപ്പലിറ്റികളും പ്രഖ്യാപിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായും പാലിക്കണം
5) ലോക് ഡൗൺ കാലയളവുകളിൽ യാതൊരു കാരണവശാലും പുറത്തിറങ്ങി നടക്കരുത്.
6) റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ മുഴുവൻ ഗവർണറേറ്റുകളിലും കർശന പരിശോധനകൾ നടക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി കണ്ടെത്തിയാൽ വലിയ തുക പിഴയായി ഈടാക്കുകയും, ജയിലിലടയ്ക്കുകയും, നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യും.