ഒമാനില്‍ കുതിച്ചുയരുന്ന കൊവിഡ് മരണ നിരക്കിനൊപ്പം ആശങ്ക സൃഷ്ടിച്ച് മലയാളി മരണങ്ങളും കുത്തനെ വര്‍ധിക്കുന്നു. നൂറില്‍ പരം പ്രവാസി മലയാളികള്‍ക്കാണ് ഒമാനില്‍ ഇതിനോടകം ജീവന് നഷ്ടമായത്. നിരവധി പേര് ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നു.
രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍, നിരവധി യുവാക്കള്‍, പ്രായം ചെന്നവര്‍ എല്ലാം മരിച്ച മലയാളികളില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മരണപ്പെടുന്നവര്‍ക്ക് പുറമെ താമസ സ്ഥലങ്ങളില്‍ വെച്ചു തന്നെ മരണപ്പെടുകയും ജോലിക്കിടെ മരണം സംഭവിക്കുകയും ചെയ്ത മലയാളികളും നിരവധിയാണ്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമായി നിന്നവരുടെ പെട്ടന്നുള്ള മരണങ്ങള് മലയാളി സമൂഹത്തിലും വലിയ ആശങ്കകളും ഭയവും സൃഷ്ടിക്കുന്നു.
മറ്റു ജി സി സി രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒമാനിലെ മലയാളി മരണ സംഖ്യ കുറവാണെങ്കിലും അടുത്ത ദിവസങ്ങളിലായി മലയാളി മരണ നിരക്കുയരുകയാണ്. ഒരാഴ്ചക്കിടെ 20ല്‍ പരം മലയാളികള്‍ ഒമാനില്‍ മരണപ്പെട്ടതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഖബര്‍സ്ഥാനുകളിലും സുഹാറിലെ ശ്മശാനത്തിലും സെമിത്തേരികളിലുമെത്തുന്ന മൃതദേഹങ്ങള്‍ ഓരോ ദിവസം കഴിയും തോറും വര്‍ധിച്ചുവരികയാണെന്നും വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകര്‍ പറയുന്നു.
മരണ നിരക്കുയരുന്നതോടൊപ്പം മലയാളി കൊവിഡ് ബാധിതരില്‍ ഉണ്ടാകുന്ന വര്‍ധനയും ആശങ്കപ്പെടുത്തുന്നതാണ്. കുടുംബങ്ങളായി താമസിക്കുന്നവരും ബാച്ചിലര്‍ മുറികളില്‍ കഴിയുന്നവരും അസുഖ ബാധിതരില്‍ ഉള്‍പ്പെടുന്നു. ചില കുട്ടികള്‍ക്കും ഇക്കാലയളവില്‍ കൊവിഡ് സ്ഥിരീകരിച്ചു.
ചികിത്സ തേടാന്‍ വൈകുന്നത് വിദേശികളുടെ മരണ നിരക്കുയരാന്‍ ഇടയാക്കുന്നതായി കഴിഞ്ഞ ദിവസം ഒമാന്‍ ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ശരിയായ സമയത്ത് ചികിത്സ തേടാത്തത് തന്നെയാണ് പ്രധാന പ്രശ്നം. രോഗ ലക്ഷണങ്ങളുണ്ടായിട്ടും പരിശോധനക്ക് തയാറാകാതിരുന്നതും മരണത്തിലേക്കെത്തിച്ചു. മരിച്ചവരില്‍ പലര്‍ക്കും മറ്റുപല രോഗങ്ങളും ഉണ്ടായിരുന്നു എന്നതും വസ്തുതയാണ്.
സ്ഥിരമായി നാട്ടില്‍ നിന്ന് മരുന്ന് കൊണ്ടുവന്ന് ചികിത്സ തുടരുന്നവര്‍ പ്രവാസികള്‍ക്കിടയില്‍ ഏറെയുണ്ട്. മരുന്ന് എത്തിക്കുന്നതിന് ചില സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും പണം ഇല്ലാത്തവന് ഇതും അസാധ്യമാണ്. ഇവിടെ ലഭ്യമായ മരുന്നുകള്‍ സന്നദ്ധ സംഘടനകള്‍ മുഖേ സംഘടിപ്പിച്ച് താത്കാലിക ആശ്വാസം കണ്ടെത്തുന്നവരും നിരവധി. സ്ഥിരം രോഗികളില്‍ കൊവിഡ് ബാധയുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു.
നിലവില്‍ ഒമാനില്‍ കൊവിഡ് ബാധിതരായി കഴിയുന്നത് 30,376 പേരാണ്. ഇതില്‍ 13,191 പേര് പ്രവാസികളാണെന്നും ആരോഗ്യ മന്ത്രാലയം കണക്കുകളും വ്യക്തമാക്കുന്നു.
ഒമാനില്‍ കൊവിഡ് ബാധിച്ചു മരിച്ചത് നൂറില്‍ പരം മലയാളികള്‍
RELATED ARTICLES