സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച് റെസ്റ്റ്ഹൗസിൽ ഒത്തുചേർന്നവരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സ്വദേശികളാണ് പിടിയിലായത്. ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിലാണ് സംഭവം. ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിച്ച ആറ് ഭക്ഷ്യോൽപന്ന വിതരണ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി മസ്കത്ത് നഗരസഭയും അറിയിച്ചു. സീബ് സെൻട്രൽ മാർക്കറ്റിലെ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. 33 ഭക്ഷ്യോൽപന്ന വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും നഗരസഭ അറിയിച്ചു.
അറബിക്കടലിൽ ഭൂചലനമുണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാവിലെ 9.42ഓടെയാണ് ഭൂചലനമുണ്ടായത് . റിക്ചർ സ്കെയിലിൽ 3.9 ആണ് തീവ്രത രേഖപ്പെടുത്തിയത്. ദുകം തീരത്ത് നിന്ന് 282 കിലോമീറ്റർ അകലെ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിെൻറ പ്രഭവ കേന്ദ്രമെന്നും ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്കത്ത് ഗവർണറേറ്റിൽ വീടിന് തീപിടിച്ചു. സീബ് വിലായത്തിലാണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് സാമാന്യം നല്ല രീതിയിൽ പൊള്ളലേറ്റു. ഇയാളെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
കോവിഡ് സുരക്ഷാ പരിശോധനകൾ കർക്കശമാക്കികൊണ്ട് പോലീസും, നഗരസഭയും
RELATED ARTICLES