spot_img
spot_img
HomeOMANഒമാൻ - സഊദി റോഡ് അവസാന ഘട്ടത്തിൽ

ഒമാൻ – സഊദി റോഡ് അവസാന ഘട്ടത്തിൽ

മസ്‌കത്ത് | ഒമാൻ – സഊദി റോഡ് പദ്ധതി അവസാന ഘട്ടത്തിലെന്ന് സഊദിയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർകി അൽ സഈദ്. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സഹകരണം സാംസ്‌കാരിക-സാമൂഹിക-സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒമാൻ വിഷൻ 2040, സഊദി വിഷൻ 2030 എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളിൽ സഹകരണമുണ്ടാകുമെന്നും അംബാസഡർ പറഞ്ഞു.
പെട്രോകെമിക്കൽസ്, പാരമ്പര്യേതര ഊർജം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾക്കിടയിൽ സഹകരണം കൊണ്ടുവരും. സാമ്പത്തിക സോണുകളെയും ഫ്രീസോണുകളെയും ബന്ധിപ്പിച്ചു വിമാന, കപ്പൽ സർവീസുകൾ പരിഗണിക്കും. പദ്ധതികൾ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സമീപ ഭാവിയിൽ തന്നെ ഒമാൻ – സഊദി റോഡ് തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവസാന ഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അംബാസഡർ പറഞ്ഞു.
ഇരു രാഷ്ട്രങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകൾ ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും ഫൈസൽ ബിൻ തുർകി അൽ സഈദ് കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: