OMANOMAN SPECIAL
ഒമാനിൽ 4,662 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 4,662 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,75,166 ആയി. പുതിയതായി 143 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,283 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,42, 874 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 5,886 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്.