OMANOMAN SPECIAL
കോവിഡ് ; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

കോവിഡ് വൈറസ് ബാധിതനായി ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. പറവട്ടാണി സ്വദേശി സെൻറ്. ആൻറണി സ്ട്രീറ്റിൽ എടപ്പാറ വീട്ടിൽ മൈക്കിളിന്റെ മകൻ വിൽസൺ മൈക്കിൾ (58) ആണ് മരിച്ചത്. വൈറസ് ബാധിതനായി ചികിത്സയിലിരിക്കെ മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 25 വർഷമായി ഒമാനിലെ അൽ കഹ്ലൂൽ ട്രേഡിങ് എൻറർപ്രൈസസിൽ ഹെവി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു ഇദ്ദേഹം .
മാതാവ്: റോസമ്മ
ഭാര്യ: ജോസ്ഫീന .
മകൻ: വിനീഷ്
മരുമകൾ: സ്മിതാറാണി