OMANOMAN SPECIAL
കോഴിക്കോട് സ്വദേശിനി ഒമാനിൽ മരിച്ചു

കോഴിക്കോട് സ്വദേശിനി ഒമാനിൽ നിര്യാതയായി. പൊക്കുന്ന് നെടുംകണ്ടി പറമ്പില്‍ വീട്ടില്‍ പരേതനായ എസ് എം ഖാലിദിന്റെ ഭാര്യ ലൈല ഖാലിദ് (66) ആണ് മസ്ക്കറ്റിൽ വെച്ച് മരിച്ചത്. മസ്കത്തിൽ മിഡിലീസ്റ്റ് ഫുജി കിംജയിലെ ഉദ്യോഗസ്ഥനായ മകൻ എസ് എം ഫെബ്രിനൊപ്പം ദീര്‍ഘകാലമായി ഒമാനിലെ ഗാലയിലായിരുന്നു താമസം. വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. മയ്യിത്ത് അമിറാത്തിൽ ഖബറടക്കി.
മരുമകൾ: നഫ്രീജ ഫെബ്രിൻ