OMANOMAN SPECIAL

18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സീനേഷന്‍ ആരംഭിച്ചു

മസ്‌കത്ത് | ഒമാനിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ കൊവിഡ് വാക്‌സീനേഷൻ ആരംഭിച്ചു. ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിലാണ് കുത്തിവെപ്പ് നൽകുന്നത്. ഇന്നലെ രാവിലെ മുതൽ ആയിരങ്ങളാണ് ഇവിടെ വെച്ച് വാക്‌സീൻ സ്വീകരിച്ചത്. സ്ത്രീകളും പുരുഷൻമാരും പ്രത്യേകം തയാറാക്കിയ ഹാളിൽ രാവിലെ എട്ട് മണിയോടെ തന്നെ എത്തിയിരുന്നു.
നേരത്തെ ബുക്ക് ചെയ്തതു പ്രകാരമാണ് വാക്‌സീൻ നൽകുന്നത്. സ്വദേശികൾക്കാണ് നിലവിൽ കൺവെൻഷൻ സെന്ററിൽ വാക്‌സീനേഷൻ നടത്തുന്നത്. മന്ത്രാലയം വെബ്‌സൈറ്റിലും തറസ്സുദ് പ്ലസ് ആപ്ലിക്കേഷനിലും ഇപ്പോഴും രജിസ്‌ട്രേഷൻ നടത്താം. വരും ദിവസങ്ങളിൽ മുഴുവൻ ഗവർണറേറ്റുകളിലും 18ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സീൻ ലഭ്യമാക്കും.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് എസ് എം എസ് വഴി വാക്‌സീനേഷൻ സമയം, ബാർകോഡ് എന്നിവ ലഭിക്കും. ഇതുപ്രകാരം കുത്തിവെപ്പ് കേന്ദ്രങ്ങളിലെത്തി വാക്‌സീൻ സ്വീകരിക്കാം.
സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും മുഴുവൻ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുകയും വേണം.

Related Articles

Close
%d bloggers like this: