spot_img
spot_img
HomeOMANആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്

ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്

മസ്‌കത്ത് | നിയന്ത്രണങ്ങള്‍ ലംഘിച്ച് ലോക്ക്ഡൗണ്‍ സമയങ്ങളിലും മറ്റുമായി ആളുകള്‍ ഒത്തുചേരുന്നതിനിടെ കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് അറസ്റ്റിലായത്. പൊതു സ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സംഘം ചേരുന്നത് കുറ്റകരമാണ്.
ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശന അനുമതി ഉണ്ടെങ്കിലും ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ല. വ്യായാമത്തിനും മറ്റും എത്തുന്നവരും കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. ലോക്ക്ഡൗണ്‍ സമയത്തും ഇത്തരം ഇടങ്ങളില്‍ ഒറ്റയ്‌ക്കോ സംഘം ചേര്‍ന്നോ എത്താന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.
എല്ലാവിധ പരിപാടികളും ഒത്തുചേരലുകളും സുപ്രീം കമ്മിറ്റി വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് പരിപാടികള്‍ സംഘിടിപ്പിച്ചാല്‍ 1,500 റിയാല്‍ പിഴ ഈടാക്കും. പങ്കെടുത്ത ഓരോ വ്യക്തിക്കും 100 റിയാല്‍ വരെയാണ് പിഴ ചുമത്തുക.
ആളുകള്‍ ഒത്തുചേരുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി കഴിഞ്ഞ ദിവസം ഒമാന്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: