spot_img
spot_img
HomeOMANകോവിഡ് ; ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു

കോവിഡ് ; ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു. ചേർത്തല ചിറായിൽ വീട്ടിൽ വെങ്കിടേശ്വര പിള്ളയുടെ മകൻ സുരേഷ് കുമാർ (54) ആണ് മരിച്ചത്. കഴിഞ്ഞ 9 വർഷത്തോളമായി സൂറിലെ ഒരു ഹോട്ടലിൽ കുക്കായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കോവിഡിനെ തുടർന്ന് ഒരു മാസത്തോളമായി സൂറിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ന്യുമോണിയ ആണ് മരണകാരണം.

മാതാവ്: രാജമ്മ.
ഭാര്യ: ലത.
മക്കൾ: അഖിൽ സുരേഷ് കുമാർ, നന്ദന സുരേഷ് കുമാർ

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: