ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂര്‍ സ്വദേശി ഒമാനിൽ മരിച്ചു. തളിപറമ്പ കുപ്പത്തിൽ പരേതനായ കെ ഐ ഉമ്മര്‍ ഹാജിയുടെ മകന് കെ വി ഹൗസില്‍ സീദ്ദീഖ് (52) ആണ് മരിച്ചത്. മസ്കത്ത് റൂവിയിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. പിന്നീടുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഒമാനിലുള്ള ഇദ്ദേഹം മസ്കറ്റ് KMCC തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റി അംഗമായിരുന്നു. ആദ്യകാലത്ത് സ്വന്തമായി സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നു. സ്വദേശിവൽക്കരണം നിലവിൽ വന്നതോടെ റൂവിയിൽ ടെക്സ്റ്റയിൽസ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ഖബറടക്കം അൽ അമറാത്ത് ഖബറുസ്ഥാനിൽ നടക്കും.
മാതാവ്: ആയിശ കെ വി.
ഭാര്യ: സുമയ്യ ആള്ളാംകുളം.
മക്കള്‍: ഷദ സിദ്ദീഖ്, ഇശാന് സിദ്ദീഖ്, ഇസ്വ സിദ്ദീഖ്.
സഹോദരങ്ങൾ: കെ വി ഫാറൂഖ് (ഖാദി ബോർഡ് മാനേജർ), കുഞ്ഞാമിന, സുമയ്യ, നസീമ.